കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് തിരഞ്ഞെടുപ്പ്; വയനാട്ടിൽ കെ.എസ്.യുവിന് മികച്ച വിജയം
മാനന്തവാടി: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ കെ.എസ്.യുവിന് മികച്ച വിജയം. മാനന്തവാടി മേരി മാതാ കോളജ്, പി.കെ. കാളൻ മെമ്മോറിയൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു.
പനമരം ഇമാം ഗസ്സാലി കോളജിൽ ചെയർമാൻ സീറ്റും മാനന്തവാടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ജനറൽ ക്യാപ്റ്റൻ, മൂന്നാം വർഷ റെപ്രസന്റേറ്റീവ് ഉൾപ്പെടെയുള്ള സീറ്റുകളും കെ.എസ്.യു നേടി.
വിജയിച്ച സ്ഥാനാർഥികളെ ആനയിച്ച് കെ.എസ്.യു പ്രവർത്തകർ മാനന്തവാടി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.





Leave a Reply