പോളിടെക്‌നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി
കൽപ്പറ്റ: ജില്ലയിലെ പോളിടെക്‌നിക്ക് തെരഞ്ഞെടുപ്പിൽ തിളങ്ങും വിജയം നേടി എസ്‌എഫ്‌ഐ. ജില്ലയിൽ ആകെയുള്ള മൂന്ന് പോളിടെക്‌നിക്കുകളിലും മുഴുവൻ ജനറൽ സീറ്റിലും വിജയിച്ചാണ് എസ്‌എഫ്‌ഐ തേരോട്ടം. മേപ്പാടി ഗവ. പോളിടെക്‌നിക്ക് കോളേജ് രണ്ടുവർഷത്തിനുശേഷം യുഡിഎസ്‌എഫിൽ നിന്നും തിരിച്ചുപിടിച്ചു. മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക്ക് കോളേജിൽ വലിയ ഭൂരിപക്ഷത്തോടെ യൂണിയൻ നിലനിർത്തി.
ഭരണത്തിന്റെ സ്വാധീനത്തിൽ കെഎസ്‌യുവും എംഎസ്‌എഫും നടത്തിയ എല്ലാ നെറികെട്ട നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് എസ്‌എഫ്‌ഐ വിജയം. വലതുപക്ഷ മാധ്യമങ്ങളുടെ നുണക്കോട്ടകളെ വിദ്യാർഥിസമൂഹം തള്ളികളഞ്ഞുവെന്നതും വിജയം വ്യക്തമാക്കുന്നു.
മാനന്തവാടി ഗവ. പോളിടെക്‌നിക്ക് കോളേജിൽ എസ്‌എഫ്‌ഐ സ്ഥാനാർഥികളായ കെ പി മുഹമ്മദ് മുനാസിബ്(ചെയർമാൻ), എ അഭിഷേക് (ജനറൽ സെക്രട്ടറി), എം എസ് അനാമിക(പിയുസി), അഭിഷേക് ബാബു, ടി കെ അനുലക്ഷ്‌മി(വൈസ് ചെയർപേഴ്ൺ), കെ എച്ച് അക്മൽ സമാൻ (മാഗസിൻ എഡിറ്റർ), എം ആർ ആഷ്‌ലിൻ(ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ വിജയിച്ചു.
മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജിൽ കെ ടി ആദിത്യൻ(ചെയർമാൻ), കെ അഭിജിത്ത് ബാബു (ജനറൽ സെക്രട്ടറി), കെ ബി ഹിമ (പിയുസി), കെ പി അമൽ, അഭിജ്ഞന പ്രമോദ് (വൈസ് ചെയർപേഴ്ൺ), പി ഷബിൻ ഫായിസ്(മാഗസിൻ എഡിറ്റർ), പി സി അനന്യ(ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ വിജയിച്ചു. മേപ്പാടി ഗവ. പോളിടെക്‌നിക്ക് കോളേജിൽ ആദിത്യൻ (ചെയർമാൻ), യദു കൃഷ്‌ണ(ജനറൽ സെക്രട്ടറി), വൈഷ്‌ണവ് (പിയുസി), ആസാദ്, സി മീര (വൈസ് ചെയർപേഴ്ൺ), സാനി ശശി (മാഗസിൻ എഡിറ്റർ), നിഹ (ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.




Leave a Reply