ലഹരി പാതയായി മുത്തങ്ങ : ഹാഷിഷ് ഓയിലുമായി യുവാവിനെ കസ്റ്റഡിയിലെടുത്തു
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 21 ഗ്രാം ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കണ്ണൂർ സ്വദേശിയായ ബയാൻ വീട്ടിൽ ശുഹൈബ് അബ്ദുള്ള (29 ) എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, പ്രിവൻ്റീവ് ഓഫീസർ കെ.വി വിജയകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ,നിഷാദ് വി.ബി, ബിന്ദു കെ.കെ, സിത്താര കെ.എം എന്നിവർ പങ്കെടുത്തു. പ്രതിയെ തുടർനടപടികൾക്കായി സുൽത്താൻബത്തേരി റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.
Leave a Reply