കമ്മന കടത്തനാടൻ കളരി സംഘത്തിന്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷിച്ചു

മാനന്തവാടി : കമ്മന കടത്തനാടൻ കളരി സംഘത്തിന്റെ നേതൃത്വത്തിൽ ദീപാവലി വിപുലമായി ആഘോഷിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ദീപാവലി സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് എടവക ഡിവിഷൻ മെമ്പർ കെ.വിജയൻ അധ്യക്ഷത വഹിച്ചു.കമ്മന കടത്തനാടൻ കളരി സംഘം ചീഫ് ട്രെയ്നർ കെ.എഫ് തോമസ് ഗുരുക്കൾ,ടി.എൻ നിഷാദ് ഗുരുക്കൾ,എം.എസ് ഗണേഷ് ഗുരുക്കൾ,സി.കെ.ശ്രീജിത്ത് ഗുരുക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കളരിയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ സംഘടിപ്പിച്ച മെയ്പയറ്റ് പ്രദർശനം കാഴ്ചക്കാരിൽ ആവേശവും കൗതുകവുമുണർത്തി. ഉദ്‌ഘാടന ചടങ്ങിന് മിലേന സ്വാഗതവും വിജിത നന്ദിയും പറഞ്ഞു. കളരിയിലെ പഠിതാക്കൾ ഒരുക്കിയ
ദീപാലംകൃത പരിസരം ഏറെ ഹൃദ്യവും മനോഹരവുമായ കാഴ്ച സമ്മാനിച്ചു.



Leave a Reply