ആയുർവേദ ക്വിസ് മത്സര വിജയികളെ ആദരിച്ചു

കൽപ്പറ്റ : ആയുർവേദ ദിനാചാരണത്തോട് അനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ എസ് പി സി കുട്ടികൾക്കായി നടത്തിയ ആയുർവേദ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഒ. വി സുഷ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്വയി മാധവ് റാം ഒന്നാം സ്ഥാനം നേടി. ഷാന തസ്‌നീം രണ്ടാം സ്ഥാനവും, മിഥുന പ്രദീഷ് മൂന്നാം സ്ഥാനവും നേടി. എല്ലാവർക്കും പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഷഡംഗ ചൂർണ്ണം വിതരണം ചെയ്യുകയും ചെയ്തു



Leave a Reply