സോഷ്യലിസ്റ്റ് ഏകീകരണം സ്വാഗതം ചെയ്യുന്നു :ജനതാദൾ എസ്

കൽപ്പറ്റ: സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണം കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.കേരളത്തിൽ ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കക്ഷികളായിരിക്കുന്ന ജെ ഡി എസും എൽ ജെ ഡിയും യോജിച്ച് ഒരു കുടക്കീഴിൽ ഒരു പതാക പിടിച്ചുകൊണ്ട് പ്രവർത്തിക്കുക എന്ന ഇരു സംഘടനക്കുള്ളിലുമുണ്ടായിരിക്കുന്ന പൊതുവികാരത്തിന്റെ ഭാഗാമായുള്ള ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം ഹൃദയപൂർവ്വം ജില്ലയിലെ പ്രവർത്തകർ സ്വാഗതം ചെയ്യുമെന്നും യോഗം അറിയിച്ചു.ജനതാദൾ എസ്
ജില്ലാ പ്രസിഡന്റ് മുള്ളൻമട കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജനതാദൾ എസ്
ജില്ലാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പ്രമേയാവതരണം നടത്തി. നേതാക്കളായ സുബൈർ കടന്നോളി,കെ.വിശ്വനാഥൻ,എ .ജെ.കുര്യൻ,ബെന്നി കുറുമ്പലക്കാട്ട്,അസീസ്.കെ,കെ.വി.കുര്യാക്കോസ്,ബി.രാധാകൃഷ്ണപിള്ള,നിസാർ പള്ളിമുക്ക്,സി.അയ്യപ്പൻ,രാജൻ ഒഴക്കോടി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply