ഡ്രോൺ ഉപയോഗിച്ച് ചേകാടി പാട ശേഖരത്തിൽ ക്ലസ്റ്റർ ഡെമോൺസ്ട്രഷൻ ആരംഭിച്ചു.

പുൽപ്പള്ളി :കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആത്മ വയനാടും സംയുക്തമായി ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിയിൽ ജൈവപ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ചേകാടി പാടശേഖരത്തിൽ ക്ലസ്റ്റർ ഡെമോൺസ്ട്രഷൻ ആരംഭിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ കൃഷി ഓഫീസർ സഫീന കെ എസ്, പ്രൊജക്റ്റ് ഡയറക്ടർ(ആത്മ) ഷേർലി എ. എഫ്, കെ വി കെ മേധാവി സഫിയ എൻ ഇ, ആത്മ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. കെ ആശ, ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ (ആത്മ ) ഹംസ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനോയ് എ ടി, പുല്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, സുശീല എ. എൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേഴ്‌സി ബെന്നി,പുൽപ്പള്ളി ഗ്രാമപഞ്ചയത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീദേവി മുല്ലയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു



Leave a Reply