December 3, 2022

എൽ.ഡി.എഫിന് തോന്നുന്നിടത്ത് സ്ഥാപിക്കാനുള്ള ടൂറിസ്റ്റ് കേന്ദ്രമല്ല വയനാട് മെഡിക്കൽ കോളേജ്: കർമ്മസമിതി

IMG_20221025_200616.jpg

കൽപ്പറ്റ: എൽ.ഡി.എഫിന് തോന്നുന്നിടത്ത് സ്ഥാപിക്കാനുള്ള ടൂറിസ്റ്റ് കേന്ദ്രമല്ല വയനാട് മെഡിക്കൽ കോളേജ്  എന്ന് മടക്കി മല ഗവ. മെഡിക്കൽ കോളേജ് കർമ്മ സമിതി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. .2016 ൽ യുദ്ധകാല അടിസ്ഥാനത്തിൽ മടക്കിമല ഭൂമിയിൽ മെഡിക്കൽ കോളേജ് നിർമിക്കുമെന്ന് പ്രകടനപ്രതിക ഇറക്കി രണ്ട് എം.എൽ.എ മാരെ വിജയിപ്പിച്ച് അധികാരത്തിൽ വന്ന ഇടതുമുന്നണി ഇപ്പോൾ കണ്ണൂർ അതിർത്തിയിൽ കൊണ്ടുപോയി മെഡിക്കൽ കോളേജ് പ്രഖ്യാപനം നടത്തിയിട്ട്, വയനാടൻ ജനതയോട് ” ജാഗ്രത പാലിക്കണം ” എന്ന് പറയുന്നത് ധിക്കാരപരമാണ്. 2016 ൽ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രൻ മത്സരരംഗത്ത് വന്നതും, മെഡിക്കൽ കോളേജിന് മടക്കിമലയിൽ സ്ഥലം ലഭ്യമാക്കുന്നത്. ഉൾപ്പെടെ നിർണായകമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന നിലവിലെ എംഎൽഎ എം.വി. ശ്രേയംസ് കുമാറിനെ പരാജയപ്പെടുത്തിയതും, മെഡിക്കൽ കോളേജ് നിർമ്മാണത്തിന് സ്പീഡ് കൂട്ടാനാണ് എന്നാണ് അന്ന് പറഞ്ഞത്. അതേ പ്രചരണം മാനന്തവാടി നിയോജകമണ്ഡലത്തിൽ നടത്തിയാണ് കേളു മന്ത്രി ജയലക്ഷ്മിയെ പരാജയപ്പെടുത്തി എം.എൽ.എ.  ആയത്.. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ആംബുലൻസുകളിൽ നടക്കുന്ന പ്രസവം അവസാനിപ്പിക്കാൻ അധികാരത്തിൽ വന്നവർ വയനാടൻ ജനതയെ ഒന്നടങ്കം ഇപ്പോൾ മലബാറിലെ സ്വകാര്യ മെഡിക്കൽ ലോബിക്ക് വേണ്ടി ആംബുലൻസുകളിൽ ബോയ്സ് ടൗണിൽ എത്തിക്കാൻ തിടുക്കം കൂട്ടുന്നു. വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് വിവാദമാകുന്നത്. നിരുത്തരവാദപരമായ ഇടതുപക്ഷ നിലപാടിനെതിരെ വയനാട്ടിൽ അതിശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നു വരണം.
14 തസ്തികകൾ സൃഷ്ടിക്കലും പ്രിൻസിപ്പാലിനെ നിയമിക്കലും അല്ല പ്രധാനം, ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥർ എവിടെ വേണമെങ്കിലും വന്നു ജോലി ചെയ്യും. പക്ഷേ ചികിത്സ തേടുന്നവർക്ക് സൗകര്യപ്രദമായ സ്ഥലം അനിവാര്യമാണ്. മെഡിക്കൽ വിദ്യാർഥികളുടെ അഡ്മിഷനേക്കാൾ പ്രധാനം ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരം തന്നെയാണ്. മറ്റു ജില്ലകളിലുള്ള ഭൗതിക സാഹചര്യം വയനാടിന് ഇല്ല എന്ന് ഇടതു നേതാക്കൾ തിരിച്ചറിയണം.
കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആക്കി ഉയർത്തിയത് എന്ന വാദം അംഗീകരിക്കാൻ ആവില്ല. സാമ്രാജ്യം നഗർ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വയനാടൻ ജനത 13 വർഷമായി രാത്രി യാത്ര നിരോധന ദുരിതം പേറുകയാണ്. ഗ്ലെൻ ലവൻ എസ്റ്റേറ്റ് മായി സാങ്കേതിക പ്രശ്നം അല്ല ഉള്ളത് കോടതി വിധി നിയമ പ്രശ്നമാണ്. അതിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകണം. കോടതിവിധി വരുന്നതുവരെ കാത്തിരിക്കണം. അത് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി നിശ്ചയിക്കുന്ന സമയപരിതിക്കുള്ളിൽ നടക്കുന്ന പ്രക്രിയ അല്ല. കേരള സർക്കാരിന് വയനാടിന്റെ ഹൃദയഭാഗത്ത് മടക്കിമലയിൽ 50 ഏക്കർ ഭൂമി സൗജന്യമായി ലഭിച്ചത് കയ്യിലുണ്ട്. പിന്നെ കണ്ണൂർ അതിർത്തിയിൽ പോയി സാങ്കേതിക പ്രശ്നം തീർത്ത് പണം മുടക്കി ഭൂമി വാങ്ങേണ്ട കാര്യമില്ല. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന തവിഞ്ഞാൽ പഞ്ചായത്തിന് വേണ്ടി വിലകുറഞ്ഞ പ്രാദേശികവാദം ഉയർത്തുന്നത് മാനന്തവാടി എംഎൽഎയാണ്. എൽഡിഎഫ് ജില്ലാ കമ്മിറ്റി അതിന് കുട പിടിക്കുകയാണ്. പാർലമെന്ററി രംഗത്തേക്ക് കടന്നുവന്നതോടുകൂടി സി.കെ. ശശീന്ദ്രൻ വാഗ്ദാനങ്ങൾ ഒന്നൊന്നായി മറക്കുകയും, ഒ ആർ.. കേളു തികഞ്ഞ പ്രാദേശിക വാദിയായി മാറുകയും ചെയ്തു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് 821 ദിവസം കഴിഞ്ഞാണ് കേരളത്തിൽ വ്യാപകമായ മഴ ഉണ്ടാവുന്നത്.അതുവരെ മെഡിക്കൽ കോളേജിലേക്ക് ഒരു മണ്ണ് റോഡ് പോലും പൂർത്തിയാക്കാൻ അന്നത്തെ എം.എൽ.എ. സി.കെ. ശശീന്ദ്രന് സാധിച്ചില്ല.2018 ലെ പ്രളയാനന്തരം മെഡിക്കൽ കോളേജ് അട്ടിമറിക്കാൻ ഉള്ള ഗൂഢാലോചനയാണ് കൽപ്പറ്റ കേന്ദ്രമായി നടന്നത്. ഈ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. മഴ മാറി രണ്ടുമാസം കഴിഞ്ഞ് ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേരുന്നതും, വയനാട്ടിൽ ക്വാറിയുമായി ബന്ധപ്പെട്ട പഠനം നടത്താൻ എത്തിയ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരേന്ത്യക്കാരായ രണ്ട് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയതും ഒരാഴ്ചകൊണ്ട് റിപ്പോർട്ട് ഉണ്ടാക്കുകയും അത് പരസ്യപ്പെടുത്താതെ മൂടിവെച്ച് മറ്റു ഭൂമി അന്വേഷണം നടത്തിയത്.
2018 ഒക്ടോബറിലാണ് ഇത് സംബന്ധിച്ച് ആലോചന നടന്നത് എന്ന് കൽപ്പറ്റ ബാറിലെ ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഈ രഹസ്യങ്ങൾ പച്ചയായി വെളിപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് വിലപേശൽ അനന്തമായി നീണ്ടു പോയി. അതോടെ കൽപ്പറ്റ എം.എൽ.എ.   ആയിരുന്ന ശശിന്ദ്രന്റെ കയ്യിൽ നിന്ന് കാര്യങ്ങൾ വഴുതിപ്പോയി… ഇതിനിടയിൽ എം.വി. ശ്രേയംസ് കുമാർ ഇടതുമുന്നണിയിൽ തിരിച്ചെത്തിയതോടെ കൽപ്പറ്റയിൽ നിന്നുള്ള തുടർ മത്സരവും ശശീന്ദ്രന് അസാധ്യമായി.
2016ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം അഞ്ചുവർഷത്തിനു ശേഷവും പാലിക്കാതെ വന്ന സാഹചര്യത്തിൽ 2021 ഏപ്രിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എവിടെയെങ്കിലും ഒരു മെഡിക്കൽ കോളേജ് പ്രഖ്യാപിച്ച് മുഖം രക്ഷിക്കുക എന്നത് മാത്രമായിരുന്നു ഇടതുമുന്നണിയുടെ ഏക പോംവഴി. 2021 മാർച്ച് 12ന് പതിനഞ്ചാം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുമെന്നിരിക്കെ അതിന് കൃത്യം ഒരു മാസം മുൻപ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോട് പോലും ആലോചിക്കാതെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആക്കി സംസ്ഥാന മന്ത്രിസഭാ പ്രഖ്യാപിക്കുകയും, മന്ത്രി വന്ന് അതിന്റെ ഉദ്ഘാടനം നിർവഹിക്കുകയും
ചെയ്തു..തിരഞ്ഞെടുപ്പിന് മുൻനിർത്തി ഇടതുമുന്നണി തന്ത്രപൂർവ്വം ഒരുക്കിയ കെണിയായിരുന്നു അത്. എന്നിട്ട് ഇപ്പോൾ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ ആശുപത്രി ഏറ്റെടുത്തതെന്ന് പറഞ്ഞു ഇടതു നേതാക്കൾ കൈകഴുകുകയാണ്. ഒരു ജില്ലാ ആശുപത്രിയെപോലും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ് മാനന്തവാടി ടൗണിന് ഉള്ളത്.
 ബോയ്സ് ടൗണിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസ് വിവരം രാഷ്ട്രീയ നേതാക്കൾ ബോധപൂർവ്വം ജനങ്ങളിൽ നിന്ന് മറച്ചുവച്ചു. ബോയ്സ് ടൗണിലെ ഭൂമി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കൈമാറി കൊണ്ടുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നപ്പോഴും ഇക്കാര്യം അറിയുമായിരുന്നവർ മൂടിവെച്ചു. ബോയ്സ് ടൗണിൽ 75 ഏക്കർ ഗ്ലെൻ ലെവൻ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത നടപടി 2012 ജൂൺ 10ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിയിലൂടെ അസാധുവായ കാര്യവും ജനത്തോട് ജാഗ്രത പുലർത്താൻ ” പറയുന്നവർ മറച്ചുപിടിച്ചു. ഇക്കാര്യത്തിൽ എസ്റ്റേറ്റ് മാനേജ്മെന്റ് ഉൾപ്പെടെ ഒത്തുകളി നടത്തി. വിധി വന്ന ശേഷം . . കേളു Mia ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേയും കൂട്ടി ബോയ്സ് ടൗണിലെ ഭൂമിയിൽ പോയത് തികഞ്ഞ ജനവഞ്ചനയാണ്.ഇടതുമുന്നണി പറയുന്നത് അപ്പാടെ വിഴുങ്ങാൻ വയനാട്ടിലെ ജനത്തിന്
ബാധ്യതയില്ല. മെഡിക്കൽ കോളേജ് നിർമ്മാണത്തിൽ നിന്ന് സർക്കാർ വഴുതി മാറിയപ്പോൾ മടക്കിമലയിൽ സംഭാവനയായി നൽകിയ ഭൂമി വിട്ടുകിട്ടാൻ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിക്കുകയും 2020 ജനുവരി 20ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽ സർക്കാറിന് നൽകിയ ഈ സ്ഥലം ഇതുവരെ സർക്കാർ ട്രസ്റ്റിന് തിരിച്ചേൽപ്പിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ കേന്ദ്ര സ്ഥാനമായ മടക്കിമലയിലെ സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളേജ് നിർമിക്കണം. ജില്ലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ വേണ്ടിയാണ് മെഡിക്കൽ കോളേജ്
ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. മലബാറിലെയും, വയനാട്ടിലെയും സ്വകാര്യ മെഡിക്കൽ ലോബിക്ക് വേണ്ടി വയനാട് മെഡിക്കൽ കോളേജ് കണ്ണൂർ ബോർഡറിൽ കൊണ്ടുപോയി സർക്കാർ മെഡിക്കൽ കോളേജ് പ്രതിഷ്ഠിക്കാനുള്ള ഇടതുമുന്നണി നീക്കം വയനാടൻ ജനതയ്ക്ക് അംഗീകരിക്കാൻ കഴിയില്ല.
മടക്കിമലയിൽ മെഡിക്കൽ കോളേജ് നിർമ്മാണം തുടങ്ങുന്നതുവരെ അതിശക്തമായ ബഹുജനപ്രക്ഷോഭവുമായി ആക്ഷൻ കമ്മിറ്റി മുന്നോട്ട് പോകും അധികാരങ്ങളെക്കാളും സ്ഥാനമാനത്തെക്കാളും ജനങ്ങളുടെ താൽപര്യത്തിന് പ്രാധാന്യം നൽകാൻ ഇടത് വലത് മുന്നണികളും ബി.ജെ.പിയും തയ്യാറാവണമെന്ന് ഇവർ പറഞ്ഞു. പത്ര സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ജനറൽ കൺവീനർ വിജയൻ മടക്കിമല ട്രഷറർ വി പി അബ്ദുൽ ഷുക്കൂർ, സുലോചന രാമകൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.