May 29, 2023

ജീവനക്കാരുടെ അഭാവം വില്ലേജ് ഓഫീസ് പ്രവർത്തനം താളം തെറ്റിയ നിലയിൽ

0
IMG_20221027_184051.jpg
 തൊണ്ടർനാട് :   കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ അടക്കം നാല്  ജീവനക്കാരാണ് വേണ്ടത്  എന്നാൽ വില്ലേജ് ഓഫീസർ കൂടാതെ  എസ്എ വി ഒ, വി എ ന്നിവരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതു ജനങ്ങൾ ഓഫീസിൽ നിന്നും ലഭിക്കേണ്ട യാതൊരു സേവനവും നൽകുന്നില്ലെന്നാണ് നിരന്തരമായ പരാതി. വില്ലേജ് ഓഫീസർ ഇല്ലാത്ത അവസരത്തിൽ മറ്റു ജീവനക്കാർ ഓഫീസിൽ ലഭിക്കുന്ന അപേക്ഷകൾ വാങ്ങി വെക്കാൻ പോലും തയ്യാറാകുന്നില്ല,മാത്രവുമല്ല ജീവനക്കാർ ചെയ്യേണ്ട കാര്യങ്ങൾപോലും ഓഫിസർ ഇല്ല എന്ന കാരണം പറഞ്ഞു മടക്കി അയക്കുന്നു, ജനങ്ങളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികളാണ് വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നതും വിവിധ  വിദ്യാഭ്യാസ സ്കോളർഷിപ്പ് പെൻഷനുകൾ തുടങ്ങിയവക്ക് സമർപ്പിക്കേണ്ട വരുമാനസർട്ടിഫിക്കേറ്റ് യഥാസമയം ലഭിക്കാത്തതുകൊണ്ട് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലർക്കും നഷ്ടമായതായും പരാതി ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കമ്മിറ്റി മാനന്തവാടി തഹസിൽദാർക്ക് പരാതി നൽകി.എത്രയും വേഗം പരാതി പരിഹരിച്ചിട്ടില്ല എങ്കിൽ യൂത്ത് കോൺഗ്രസ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.
യുത്ത് കോൺഗ്രസ്  മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ബൈജു പുത്തൻപുരക്കൽ, തൊണ്ടർനാട് മണ്ഡലം പ്രസിഡന്റ്‌ ഷിന്റോ കല്ലിങ്കൽ,ഷംസീർ അരണപാറ, പ്രിയേഷ് തോമസ് എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *