വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രാഥമികസൗകര്യങ്ങൾ മെച്ചപ്പെടുത്തണം : ഓൾ കേരള ടൂറിസം അസോസിയേഷൻ

കൽപ്പറ്റ : വയനാട്ടിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലെയും പ്രാഥമികസൗകര്യങ്ങൾ അടിയന്തിരമായി മെച്ചപ്പെടുത്തണമെന്നും, ഇടവിട്ടുള്ള പ്രദേശങ്ങളിൽ പൊതുശൗചാലയങ്ങൾ സ്ഥാപിക്കണമെന്നും ഓൾ കേരള ടൂറിസം അസോസിയേഷൻ – ആക്ട വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈൻ ടിക്കറ്റ് സംവിധാനം ഇല്ലാത്തതിനാൽ വിനോദസഞ്ചരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് അടിയന്തിരമായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം നടപ്പിൽവരുത്തണമെന്നും, വയനാട്ടിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലെയും പാർക്കിംഗ് നിരക്കുകൾ ഏകീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആക്ട ജില്ലാ പ്രസിഡന്റ് രമിത് രവി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മനു മത്തായി സ്വാഗതവും, അനീഷ് വരദൂർ നന്ദിയും പറഞ്ഞു.
വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ശിവശങ്കർ, അലി ബ്രാൻ, അജൽ ജോസ്, ലിമേഷ്, വിനോദ്, ദിലീപ്, സണ്ണി, ശോഭ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply