May 29, 2023

എം. എസ്. ഡബ്ലിയു പുൽപ്പള്ളിയിൽ ഗ്രാമീണ പഠന ശിബിരത്തിന് തുടക്കമിട്ടു

0
IMG_20221031_161445.jpg
 പുൽപ്പള്ളി : കോഴിക്കോട് ദേവഗിരിഗിരി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജ് ഗ്രാമീണ പഠനശിബിരത്തിന് തുടക്കമായി. എം .എസ് .ഡബ്ലിയു ഒന്നാം വർഷ വിദ്യാത്ഥികൾ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പ് പുൽ പ്പ ള്ളി മരകാവ് സെന്റ് തോമസ് പാരീഷ് ഹാളിൽ ഇടവക വികാരി ഫാ . ജയിംസ് പുത്തൻ പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഴശ്ശി രാജാ കോളേജ് അദ്ധ്യാപകനുമായ ഡോ :ജോമറ്റ് കോതവഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. നവമ്പർ നാല്  വരെ നടക്കുന്ന ക്യാമ്പിൽ ജനസമ്പർക്ക പരിപാടികൾ, സേവന പ്രവർത്തതങ്ങൾ, കോളനി വികസന പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർ പരിശീലനം വിനോദ ,കലാ പ്രവർത്തനങ്ങൾ ട്രക്കിങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. ദേവഗിരി കോളേജ് സാമൂഹ്യ സേവനവിഭാഗം മേധാവി ഡോ. അനീഷ് കുര്യൻ 15-ാം വാർഡ് മെമ്പർ ജോഷി ചാരുവേലിൽ, ദേവഗിരി കോളേജ് അസിസ്റ്റന്റ് പ്രഫ: അനുജിജി,സ്റ്റാർസ് കോർഡിനേറെർ ജോർജ് കൊല്ലിയിൽ , ക്യാമ്പ് കോർഡിനേറ്റർ അലൻ ബിജു പ്രസംഗിച്ചു. ക്യാമ്പ് അംഗങ്ങളുടേയും പ്രദേശവാസികളുടേയും കലാ പരിപാടികളും മരകാവ് റിമ്പൽ നാസിക്ക് ബാന്റ് ടീമിന്റെ പ്രകടനവും ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടത്തപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *