മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി രണ്ടാം ഘട്ട സമരത്തിലേക്ക്

കൽപ്പറ്റ : ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ കോട്ടത്തറ വില്ലേജിൽ സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലക്ട്രേറ്റ് പടിക്കൽ ധർണയും, ജില്ലയിലെ പഞ്ചായത്തുകളിൽ മൂന്ന് ദിവസത്തെ വാഹന പ്രചരണ ജാഥയും, 10 ദിവസത്തെ കലക്ട്രേറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹത്തിനും , രാപ്പകൽ സമരത്തിനും ശേഷം ആക്ഷൻ കമ്മറ്റിയുടെ നാലാം ഘട്ട സമരമായ പ്രതീകാത്മക ശവമഞ്ചവിലാപയാത്ര നാളെ ചൊച്ചാഴ്ച ഒൻപത് മണിക്ക് മുത്തങ്ങ കലൂരിൽ ഉദ്ഘാടനം ചെയ്യപെടുകയാണ്. തുടർന്ന് 10 മണി ബത്തേരി, 11.00 മണി മീനങ്ങാടി , 11.30 മണി കാക്കവയൽ, 12.00 മണി മുട്ടിൽ, 03.00 മണി കബളക്കാട്, 4.00 മണി കൽപ്പററ, 5.00 മണി ചുണ്ടയിൽ, 06.00 മണി വൈത്തിരി, 06.30 ലക്കിടിയിൽ നിന്ന് തിരിച്ച് പഴയ വൈത്തിരിയിൽ പൊതുയോഗത്തോടെ 10 മണിയോടെ സമാപിക്കും. ജില്ലയിൽ നടക്കാതെ പോയ നിരവധി വികസന പദ്ധതികളുടെ അടയാളങ്ങൾ രേഖപ്പെടുത്തിയ റീത്തുകൾ സ്വീകരണ സ്ഥലങ്ങളിൽ നിന്നും സമർപ്പിക്കപ്പെടുമെന്ന്
ജനറൽ കൺവീനർ വിജയൻ മടക്കി മല പറഞ്ഞു.



Leave a Reply