May 30, 2023

മാധ്യമപ്രവർത്തകനെ വ്യാജ പരാതി നൽകി കള്ളക്കേസിൽ പെടുത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധിക്കുക: കെ.ആർ. എം യു

0
IMG-20221105-WA00252.jpg
കൽപ്പറ്റ : ജില്ലയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ദിനം പത്രം ,വയനാട് വിഷൻ ചാനൽ എന്നിവയുടെ മേപ്പാടി റിപ്പോർട്ടറുമായ സി.കെ. ചന്ദ്രനെതിരെ മുൻ വനിതാ വില്ലേജ് ഓഫീസർ നൽകിയ വ്യാജ പരാതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കേരള റിപ്പോർട്ടേഴ്സ് മീഡിയ പേഴ്സൺസ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . വനിതഓഫീസറുടെ വില്ലേജ് ഓഫീസിലെത്തുന്ന ആളുകളോടുള്ള മോശം പെരുമറ്റം സംബന്ധിച്ച പരാതി നിരവധിയാണ് . ഈ പരാതികൾ ഉൾപ്പടെ വാർത്തയാക്കിയതിനെ തുടർന്ന് ഇവരെ മേപ്പാടി വില്ലേജ് ഓഫീസിൻറെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പരാതികളിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷത്തിൽ വ്യക്തമായിരുന്നു. തുടർന്നായിരുന്നു കളക്ട്രേറ്റിലെ റവന്യൂ വകുപ്പിന്റെ മറ്റൊരു ഓഫീസിലേക്ക് ഇവരെ സ്ഥലം മാറ്റിയത്. ഇതിനെ തുടർന്നുള്ള വ്യക്തി വിരോധമാണ് സി.കെ.ചന്ദ്രനെതിരെ വ്യാജ പരാതിയുമായി രംഗത്തു വരാൻ ഈ ഓഫീസറെ പ്രേരിപ്പിച്ചത്. യൂണിയൻ അംഗമായ സി.കെ ചന്ദ്രനെതിരെയുള്ള വ്യാജപരാതി സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.ആർ. എം യു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകും. കൂടാതെ സി.കെ. ചന്ദ്രൻ ഡി.ജി.പി , റവന്യുവകുപ്പ് മന്ത്രി ,മുഖ്യമന്ത്രി ,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകും .സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമ പ്രവർത്തനത്തിന് തടയിടാൻ മാധ്യമ പ്രവർത്തകർക്കെതിരെ ഉന്നയിക്കുന്ന വ്യാജ പരാതികളിൽ വിശദമായ അന്വേഷണം നടത്താൻ റവന്യൂ പോലീസ് വകുപ്പുകൾ തയ്യാറാകണമെന്നും കെ.ആർ.എം.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജിംഷിൻ സുരേഷ് , രതീഷ് വാസുദേവൻ , അബു താഹിർ ,ജീൻസ് തോട്ടുങ്കര, സി.വി ഷിബു തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *