September 19, 2026

നൗഷാദ് എറമ്പയിലിനെ ആദരിച്ചു

0
IMG-20221105-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സേവനം കൊണ്ട് മാതൃക തീർത്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ നൗഷാദിനെ മാനന്തവാടി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു. വികലാംഗയായ വയോധികയെ താൻ ഡ്രൈവറായ ബസിൽ നിന്നും എടുത്ത് ബസ്റ്റാന്റിൽ കൊണ്ടുപോയി ഇരുത്തിയ നൗഷാദ് ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. നൗഷാദിന്റെ ഈ സൽപ്രവർത്തി വഴി അദ്ധേഹവും പൊതുഗതാഗത സംവിധാനവും ആദരവുകൾ നേടിയതായി അദ്ധേഹത്തിന് ഉപഹാരം കൈമാറിക്കൊണ്ട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് പടയൻ പറഞ്ഞു. ഇത്തരം മാതൃകകൾ തീർക്കുന്നവരെ അനുമോദിക്കുന്നതു വഴി മറ്റുളളവർക്ക് പ്രചോദനമേകാൻ കഴിയുമെന്നും അദ്ധേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *