യുവജന മാസാചരണത്തിന് തുടക്കമായി
പുൽപ്പള്ളി: യാക്കോബായ സഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുവജന മാസാചരണ പരിപാടയുടെ ഭദ്രാസന തല ഉദ്ഘാടനം പുൽപ്പള്ളി സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എൽദോസ് ചീരകതോട്ടത്തിൽ പതാക ഉയർത്തി നിർവഹിച്ചു.ഇതിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ യൂണീറ്റുകളിലും മേഖലകളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ, സാധുജന സഹായ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.ഫാ.ജിബിൻ പുന്നശ്ശേരിയിൽ ഭദ്രാസന സെക്രട്ടറി ജോബിഷ് യോഹൻ,
യൽദോ രാജു എന്നിവർ പ്രസംഗിച്ചു.എബിൻ യൽദോസ് കെ.വൈ.സോബിൻ,ബിനോജ് നേതൃത്വം നൽകി.
Leave a Reply