മീനങ്ങാടിയിലെ ശല്യക്കാരന്‍ കടുവയെ പിടികൂടാന്‍ നീക്കം ഊര്‍ജിതമാക്കി:തിരച്ചില്‍ നടത്താൻ 150 അംഗസംഘം

മീനങ്ങാടി: കടുവയെ പിടി കൂടാൻ ഊർജ്ജിതമായ തിരച്ചിലിന് 150 അംഗ സംഘത്തെ തയ്യാറാക്കി വനം വകുപ്പ്.മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭീതി വിതച്ച കടുവയെ പിടികൂടൂന്നതിനാണ് വനം-വന്യജീവി വകുപ്പ് നീക്കം ഊര്‍ജിതമാക്കിയത്. കടുവയെ കണ്ടെത്തുന്നതിനു 150 അംഗ വനസേന ഇന്നു രാവിലെ തെരച്ചില്‍ തുടങ്ങി. 10 സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍. ശനിയാഴ്ച പുലര്‍ച്ചെയും രാത്രിയുമായി ഒമ്പത് ആടുകളെ കടുവ കൊന്നത് . കൊളഗപ്പാറ ചൂരിമലക്കുന്ന്,ആവയല്‍, യൂക്കാലിക്കവല എന്നിവിടങ്ങളിലായിരുന്നു കടുവ ആക്രമണം.
ഇതേത്തുടര്‍ന്നു ജനക്കൂട്ടം ഇന്നലെ രാവിലെ സിസിയില്‍ പനമരം-ബീനാച്ചി റോഡ് ഉപരോധിച്ചു. കടുവ കൊന്ന ആടുകളുടെ ജഡങ്ങളുമായാണ് റോഡ് ഉപരോധിച്ചത്. രാവിലെ 11 ഓടെ തുടങ്ങിയ സമരം വനം ഉദ്യോഗസ്ഥരും നാട്ടുകാരുടെ പ്രതിനിധികളും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്‌ന, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കടുവയെ പിടികൂടുന്നതിനു നീക്കം ഊര്‍ജിതമാക്കുമെന്നു ചര്‍ച്ചയില്‍ ഡിഎഫ്ഒ ഉറപ്പുനല്‍കിയിരുന്നു.



Leave a Reply