November 2, 2026

സുൽത്താൻബത്തേരി ഭദ്രാസന കലാമേള സമാപിച്ചു

0
IMG_20260629_132151
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അഖില മലങ്കര ബാലസമാജം സുൽത്താൻബത്തേരി ഭദ്രാസന കലോത്സവം ബത്തേരി സെൻ്റ് മേരിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന കലാ മത്സരങ്ങളുടെ ഉദ്ഘാടനം സുൽത്താൻബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ നിർവഹിച്ചു. ചടങ്ങിൽ ബാലസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അനീഷ് ജോർജ്, ജനറൽ സെക്രട്ടറി ആൻഡ്രിൻ പീറ്റർ, ജോയിൻ സെക്രട്ടറി ബേസിൽ ബേബി, അനു സണ്ണി, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി പി. എം വർഗീസ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ മത്സരങ്ങളിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി 150 കുഞ്ഞുങ്ങൾ പങ്കെടുത്തു. ആവേശകരമായ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊളവള്ളി സെന്റ് ജോർജ് പള്ളി ഓവറോൾ ഒന്നാം സ്ഥാനവും, മാനന്തവാടി സെൻ്റ് തോമസ് പള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *