June 29, 2026

പുൽപ്പള്ളി എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

0
IMG_20260629_123439
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാപ്പിസെറ്റ് മുതലി മാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ 2025-26 വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കൈവരിച്ച 96 വിദ്യാർത്ഥികൾക്കും ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. ഇതോടൊപ്പം എൽ.എസ്.എസ്, യു.എസ്.എസ്, ന്യൂമാറ്റ്സ്, എൻ.എം.എം.എസ് പരീക്ഷകളിലും ബാഡ്മിന്റൺ മത്സരങ്ങളിലും വിജയികളായവരെയും ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമ, വാർഡ് മെമ്പർ മോഹനൻ, പി.ടി.എ പ്രസിഡന്റ് ചാർലി, വൈസ് പ്രസിഡന്റ് ടോണി, എസ്.എം.സി ചെയർമാൻ മനോജ്, എം.പി.ടി.എ പ്രസിഡന്റ് ദിൽഷ, മുൻ എച്ച്.എം പ്രമീള, ഹെഡ്മിസ്ട്രസ് ഷാന്റി ഇ.കെ, സ്റ്റാഫ് സെക്രട്ടറി ടി.ആർ ഷിബു എന്നിവർ സംസാരിച്ചു. വിജയോത്സവത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിൽ നിന്നും സ്കൂളിനായി അനുവദിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *