April 16, 2024

പാലക്കാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ വെള്ളമുണ്ട ഡിവിഷൻ സന്ദർശിച്ചു

0
Img 20221114 Wa00112.jpg
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഡിവിഷനിൽ നടപ്പിലാക്കുന്ന വൈവിധ്യമാർന്ന അമ്പതിലധികം പദ്ധതികളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും വേണ്ടി  
പാലക്കാട് ജില്ലാ പഞ്ചായത്ത് 
ഭരണസമിതിയംഗങ്ങൾ വെള്ളമുണ്ട ഡിവിഷൻ സന്ദർശിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോളിന്റെ നേതൃത്വത്തിൽ 
ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം വരുന്ന നാല്പതോളം പേരാണ് ദ്വിദിന വയനാട് പഠന യാത്രയുടെ ഭാഗമായി വെള്ളമുണ്ട ഡിവിഷനും സന്ദർശനത്തിൽ ഉൾപ്പെടുത്തിയത്.
രണ്ട് ദിവസങ്ങളിലായി ജില്ലയുടെ വിവിധയിടങ്ങളിൽ സന്ദർശിക്കാൻ ക്രമീകരിച്ച യാത്ര സംഘത്തിന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നൽകിയ സ്വീകരണ യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ അധ്യക്ഷത വഹിച്ചു.ഡിവിഷൻ മെമ്പർകൂടിയായ ജുനൈദ് കൈപ്പാണി ഓരോ പദ്ധതികളെ കുറിച്ചും പഠന സംഘത്തിന് പരിചയപ്പെടുത്തി.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ,വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സമാരായ
ഷാബിറ.എ,നീതു.പി.സി,
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം വി.കെ.ജയപ്രകാശ്, മെമ്പർ മാധുരി പത്മനാഭൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻക്കുട്ടി,വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം കണിയാങ്കണ്ടി അബ്ദുള്ള,വിവേക് മോഹൻ, എം.നാരായണൻ,എം .മോഹനൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
യാത്ര സംഘ അംഗങ്ങൾ  വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ പ്രത്യേക അംഗീകാര പത്രവും കൈമാറി . പ്രദേശത്തെ ആദിവാസി ഊര് സന്ദർശിക്കുകയും ഗോത്ര വിഭാഗക്കാരോട് സംവദിക്കുകയും ചെയ്തതിനു ശേഷമാണ് യാത്ര സംഘം മടങ്ങിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *