രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് മുന്‍ഗണന നല്‍കിയ നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു : എന്‍.ഡി. അപ്പച്ചന്‍

കല്‍പ്പറ്റ : രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് മുന്‍ഗണന നല്‍കിയ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഏഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിഭാവനം ചെയ്ത സമ്മിശ്ര സമ്പദ് വ്യവസ്ഥയില്‍ ഊന്നി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയാണ് രാജ്യത്തിന്റെ ഇന്നത്തെ നിലനില്‍പിന് നിദാനമായിരിക്കുന്നത് എന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു. നെഹ്‌റുവിന്റെ് കളിക്കൂട്ടുകാരായിരുന്നു കുട്ടികളെന്നും അതിനാലാണ് അദ്ദേഹത്തിന്റെഇ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി ആചരിക്കപ്പെടുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134- ? മത് ജന്മദിനം നെഹ്‌റുവിന്റെ് ഛായാചിത്രത്തിനു മുന്‍പില്‍ ഭദ്രദീപം കൊളുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എ.ഐ.സി.സി മെമ്പര്‍ പി.കെ ജയലക്ഷ്മി, കെ.പി.സി.സി മെമ്പര്‍ പി.പി. ആലി, കെ.വി പോക്കര്‍ ഹാജി, വി.എ മജീദ്, ഡി.സി.സി ഭാരവാഹികളായ ഒ.വി അപ്പച്ചന്‍, എം.എ ജോസഫ്, ജി. വിജയമ്മ ടീച്ചര്‍, പോള്‍സണ്‍ കൂവക്കല്‍, പി. ശോഭന കുമാരി, അഡ്വ.എം വേണുഗോപാല്‍, കമ്മന മോഹനന്‍, ബി. സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, ആര്‍. രാജന്‍, സജീവന്‍ മടക്കിമല എന്നിവര്‍ സംസാരിച്ചു.



Leave a Reply