ക്രിസ്തീയ ഭക്തിഗാന രംഗത്തേക്ക് പുതിയ കാല്‍വെപ്പുമായി ‘വോയിസ് ഓഫ് ആദം’

മാനന്തവാടി :സുവിശേഷ പ്രഘോഷണത്തിന് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രിസ്തീയ ഭക്തിഗാന നിര്‍മ്മാണ യൂണിറ്റ് 'വോയ്‌സ് ഓഫ് ആദം ' മാനന്തവാടി രൂപതയുടെ മെത്രാന്‍ മാര്‍.ജോസ് പൊരുന്നേടം ഔദ്യോഗികമായി ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയില്‍ വോയിസ് ഓഫ് ആദം യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനും, ഷെയര്‍ ചെയ്യാനും എല്ലാവരോടും ആവശ്യപ്പെടുകയുംചെയ്തു.ആത്മീയ ഉണര്‍വ് ലക്ഷ്യംവച്ചുകൊണ്ട് സംഗീത രംഗത്ത് പുതിയ കലാകാരന്മാരെ വളര്‍ത്തിയെടുക്കുവാനും പുത്തന്‍ ക്രൈസ്തവ ഗാനങ്ങള്‍ നിര്‍മ്മിക്കുവാനുമായി അജിത്ത് ബേബിസ് വോയ്‌സ് ഓഫ് ആദം എന്ന ബാനര്‍ രൂപംകൊണ്ടു. ഈ ബാനറിന്റെ പ്രഥമ സംരംഭമായ
' രാജാധിരാജന്‍ ' എന്ന ആല്‍ബം ക്രിസ്മസ് റിലീസിനായി ഒരുങ്ങുന്നു നാല് ഗാനങ്ങളടങ്ങിയ ഈ ആല്‍ബത്തിന് സംഗീത സംവിധാനം അജിത് ബേബിയും, സി.ആനി പോള്‍ എസ്.എച്ച് എന്നിവരും, ഇതില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് . ഫാദര്‍ ബൈജു തോമസ് ഓസ്‌ട്രേലിയ, ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ മാനന്തവാടി, സി.ആനി പോള്‍ എസ് എച്ച് എന്നിവരുമാണ്. ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്, പ്രശസ്ത ക്രൈസ്തവ പിന്നണി ഗായകനായ വില്‍സണ്‍ പിറവം, മാനന്തവാടി രൂപതയിലെ ഫാദര്‍ സോണി വടയാപറമ്പില്‍, ഫാ.ഷിജു ഐക്കരക്കാനായില്‍, കുമാരി.ഡയന തോമസ് എന്നിവരുമാണ്.ഇതിന് ഓര്‍ഗസ്‌ട്രേഷന്‍ നല്‍കിയിരിക്കുന്നത് ജോണി മേപ്പാടി, റോബിള്‍ റാഫെലും ആണ്.ഇതിലെ ഗാനങ്ങള്‍ ' വോയ്‌സ് ഓഫ് ആദം ' എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ഉദ്ഘാടനവേളയില്‍ മാനന്തവാടി രൂപത ചാന്‍സലര്‍ ഫാ.അനൂപ് കാളിയാനിയില്‍ എല്ലാവിധ നേതൃത്വങ്ങളും നല്‍കി.ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ ,എബിന്‍ മുട്ടപ്പള്ളി, ഫാദർ. മനോജ് കാക്കോനാൽ എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.അജിത് ബേബി എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.



Leave a Reply