March 28, 2024

പുൽപ്പള്ളിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിച്ചു

0
Img 20221115 Wa00332.jpg
പുൽപ്പള്ളി : മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന മൂന്നാംഘട്ട ദേശീയ

കുളമ്പുരോഗം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ തുടങ്ങി. നവംബർ 15ന് ആരംഭിച്ചു ഡിസംബർ എട്ടിന് അവസാനിക്കുന്ന രീതിയിൽ 21 പ്രവർത്തി ദിവസങ്ങളി ലായിട്ടാണ് വാക്സിനേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഏഴ് വാക്സിനേഷൻ സ്‌ക്വാഡുകൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. 2019ലെ സെൻസസ് പ്രകാരം 6600 ഓളം പശുക്കളും പോത്തുകളുമാണ് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഉള്ളത്. 80 ശതമാനത്തിലേറെ കന്നുകാലികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് . ഗോരക്ഷാ പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പുൽപ്പള്ളി ക്ഷീര സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കിടാരി പാർക്കിൽ വച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു നിർവഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ടി. കരുണാകരൻ അധ്യക്ഷനായ ചടങ്ങിൽ പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. കെ. എസ്.പ്രേമൻ സ്വാഗതവും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ. കെ. രമേശൻ നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ . സുശീലസുബ്രഹ്മണ്യൻ, ക്ഷീരസംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബിന്ദു. എം. ആർ., റോഷ്ന സിഡി, സുനിത പി കെ, ബിനോയ് തോമസ്, രതീഷ് പി കെ, ബാബു.പി.ഇ, ബേബി. ഒ,ജോസഫ് വി.എം, സന്തോഷ് കുമാർ പി കെ, മാത്യു പി ജെ,ജയ സുരേഷ്,സിജി സാബു തുടങ്ങിയവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *