September 28, 2023

മഫീദയുടെ മരണം: ഒന്നാം പ്രതി ഒടുവിൽ കീഴടങ്ങി

0
IMG-20221117-WA00072.jpg
തരുവണ : ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുമ്പില്‍ വെച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ(48)യുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയും മഫീദയുടെ ഭര്‍ത്താവുമായ പുലിക്കാട് ടി കെ ഹമീദ് ഹാജി(57) ഒടുവിൽ പോലീസില്‍ കീഴടങ്ങി. ജൂലൈ മൂന്നിന് ആത്മഹത്യാശ്രമം നടത്തിയ വീട്ടമ്മ സെപ്തംബര്‍ രണ്ടിനായിരുന്നു മരണപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോയ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്നപ്പോഴാണ് പോലീസില്‍ കീഴടങ്ങിയത്.കേസിലെ രണ്ടാംപ്രതി ഹമീദ് ഹാജിയുടെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ റിമാന്റിലാണ്. കേസിലെ മറ്റൊരു പ്രതിയായ ഹമീദ് ഹാജിയുടെ അനുജന്‍ നാസര്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *