April 25, 2024

സംക്രമദിനം ആചരിച്ച് ചെട്ടി സമുദായംഗങ്ങൾ

0
Img 20221116 193745.jpg
 • റിപ്പോർട്ട്  : സി.ഡി. സുനീഷ്
 
ബത്തേരി : വയനാട്ടിലും നീലഗിരി ജില്ലയിലെ ഗൂഡല്ലൂരും പന്തലൂരും പ്രബല വിഭാഗമായ ചെട്ടി സമുദാക്കാരെ സംബഡിച്ചിടത്തോളം തുലാം മുപ്പത് സംക്രമ ദിനമാണ്. വയനാടിൻ്റെ കാർഷിക ഭൂമികക്ക് വിലപ്പെട്ട പങ്ക് നൽകിയ സമുദായമാണ് ചെട്ടി സമുദായം.നൂറ്റാണ്ടുകളായി കാലി വളർത്തിയും കാർഷിക വേലകളിൽ വിയർപ്പും അധ്വാനവും സമർപ്പിച്ചാണ് വയനാടൻ കാർഷിക ഭൂമികയെ ഇവർ ഉർവ്വരമാക്കിയത്.തുലാം 30 ന് ഏഴായിരത്തോളം വരുന്ന ഈ സമുദായാംഗങ്ങൾ ഒത്തു കൂടി ,സംക്രമ ദിനം ആചരിക്കുന്ന പതിവ് നൂറ്റാണ്ടുകളായി ഇവരുടെ പിന്മുറക്കാർ തുടങ്ങി വെച്ചതാണ് ഇന്ന് ഒരല്പം പോലും തനിമ ചോരാതെ ആചരിച്ച് പോരുന്നത്‌. 
ബത്തേരി മഹാ ഗണപതി ക്ഷേത്രത്തിൽ ആണ് ആഘോഷ ചടങ്ങുകൾ നടന്നത്. ഘോഷയാത്ര ,
കോൽക്കളി ,കൈക്കൊട്ട് കളി ,തിരുവാതിര ,വട്ടകളി എന്നിവ ആഘോഷങ്ങൾക്ക് നിറവായി. 
ജൈവ രീതിയിൽ സമുദായാംഗങ്ങൾ അന്നദാനത്തിനായി സമർപ്പിച്ച കാർഷിക വിളകൾ കൊണ്ടാണ് സദ്യ ഒരുക്കിയത്. 
വൈകീട്ട് ക്ഷേത്രത്തിൽ ചുറ്റ് വിളക്ക് കൊളുത്തി,
നൂറ്റിയൊന്ന് നാളികേരം ഉടച്ച് ഉപഹാരം ചൊല്ലി ഇനി അടുത്ത വർഷം കാണാമെന്ന് പറഞ്ഞാണ് എല്ലാവരും പിരിഞ്ഞ് പോകുക.
ഒരു സമുദായത്തിൻ്റെ 
പാരമ്പര്യ സ്മൃതികൾ മായാതെ മായ്ക്കാതെയാണ് ചെട്ടി സമുദായംഗങ്ങൾ സംക്രമ ദിനം ആചരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *