പഞ്ചായത്ത് തല അഖിലേന്ത്യ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് തല അഖിലേന്ത്യ സഹകരണ വാരാഘോഷം തരുവണ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു.സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ പി. ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട സഹകരണ ബാങ്ക് പ്രഡിഡന്റ് പാറക്ക മമ്മൂട്ടി അദ്ധ്യക്ഷം വഹിച്ചു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കെ. ശ്രീധരൻ നായർ ക്ലാസ്സ് എടുത്തു. മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടർ ലതിക. എം, കുന്നുമ്മൽ അങ്ങാടി ക്ഷീര സംഘം പ്രസിഡന്റ് രാധകൃഷ്ണൻ, മാനന്തവാടി എ. ആർ. അലി ഫർഷാൻ, വെള്ളമുണ്ട ക്ഷീര സംഘo പ്രസിഡന്റ് സന്തോഷ്,കാരക്കമല ക്ഷീര സംഘം പ്രഡിഡന്റ് ജിജി പോൾ, മംഗലശ്ശേരി മാധവൻ മാസ്റ്റർ,ഹബീബ. വി, ബിജു. കെ. എം, തുടങ്ങിയവർ സംസാരിച്ചു. തരുവണ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ടി. മമ്മൂട്ടി സ്വാഗതവും കെ. കെ. സി. റഫീഖ് നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ ഉസ്മാൻ പള്ളിയാൽ, ഏകരുത് മൊയ്‌ദു ഹാജി, കെ. കേളു, യുസഫ്. ടി. അബ്ദുള്ള,മേഴ്‌സി, തരുവണ ബാങ്ക് സെക്രട്ടറി വിജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply