June 7, 2026

കാരപ്പുഴ പുനരധിവാസ പദ്ധതി; 20 കുടുബങ്ങള്‍ക്ക് കൈവശരേഖ നല്‍കി

0
IMG-20221117-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :കാരപ്പുഴ പുനരധിവാസം പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കുള്ള കൈവശരേഖ വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടന്ന പരാതി പരിഹാര അദാലാത്തിലാണ് ജില്ലാ കളക്ടര്‍ എ. ഗീത കൈവശരേഖകള്‍ വിതരണം ചെയ്തത്. പുനരധിവാസ പദ്ധതിയില്‍ കൈവശരേഖകള്‍ ലഭിക്കാനുണ്ടായിരുന്ന 24 കുടുംബങ്ങളില്‍ 20 പേര്‍ക്കാണ് കൈവശരേഖ നല്‍കിയത്. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ദേവകി, വി. അഖില്‍,  തഹസില്‍ദാര്‍ വി.കെ ഷാജി, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *