April 26, 2024

ഭരണകൂട ധൂർത്തിൻ്റെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കുന്നു: എൻ.ഡി അപ്പച്ചൻ

0
Img 20221117 Wa00372.jpg
മാനന്തവാടി : ഇടതുപക്ഷ സർക്കാറിൻ്റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജീവനക്കാരെ ബലിയാടാക്കുന്ന നയം ഇനിയും തിരുത്താൻ തയാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ പറഞ്ഞു. ഭരണകൂടം പിൻ വാതിലിലൂടെ സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകി കയറ്റി ഖജനാവ് കാലിയാക്കി കേന്ദ്രത്തിനു മുന്നിൽ വായ്പക്ക് കൈയ്യും നീട്ടി നിൽക്കുന്ന കാഴ്ച ലജ്ജാകരമാണ്. ജീവനക്കാർ അവരുടെ ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം പറയുന്നവർ ധൂർത്ത് അവസാനിപ്പിച്ച് മാതൃക കാട്ടുന്നതിനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രിയും കെ.പി.സി.സി എക്സി അംഗവുമായ പി.കെ ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തുകയും മംഗലശ്ശേരി മാധവൻ മാഷ്, കമ്മന മോഹനൻ എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പേ റിവിഷൻ അരിയർ ലഭ്യമാക്കുക, എൻ.പി.എസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണയിൽ ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് മോബിഷ്‌.പി.തോമസ്, ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എൻ.ജെ. ഷിബു, അഷ്റഫ് മമ്പറം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോൺ, ടി.അജിത്ത്കുമാർ, ജില്ലാ ഭാരവാഹികളായ സി.ജി.ഷിബു, എം.ജി.അനിൽകുമാർ, പി.എച്ച് അഷറഫ്ഖാൻ, ടി.പരമേശ്വരൻ, വി.ജി. ജഗദൻ, എം.എ ബൈജു, സിനീഷ് ജോസഫ്, ലൈജു ചാക്കോ, ലിസ്സി ജോസഫ്, പി.ഡി. അച്ചാമ്മ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് വി.എ ജംഷീർ, ഷിജിൽ സ്റ്റീഫൻ, ശരത് ശശിധരൻ, അബ്ദുൾ ഗഫൂർ, വി.മുരളി, ശിവൻ പുതുശ്ശേരി, മജീദ് ഇസ്മാലി, ജയേഷ്, ബീന ജോർജ്ജ്, ബബിത മാത്യൂസ്, കെ.ടി സിനി, സത്യഭാമ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *