ജപ്തി നോട്ടീസും, നടപടിയും സര്‍ക്കാര്‍ ബാങ്കുകള്‍ കൊലക്കയറാകുന്നു :കര്‍ഷക കോണ്‍ഗ്രസ്സ്

കല്‍പ്പറ്റ: തുടര്‍ച്ചയായ പ്രളയവും, ലോകത്തെയാകെ നടുക്കിയ കൊവിഡ് മഹാമാരിയും തകര്‍ത്തകര്‍ഷക ജനതയെ മനസാക്ഷിയില്ലാത്ത ഷെര്‍ ലോക്ക് കച്ചവട മനസ്സുമായി സര്‍ക്കാര്‍ ബാങ്കുകള്‍ ജപ്തി നോട്ടീസും നടപടിയുമായി നീങ്ങുന്നത് കൊല്ലം അഞ്ചലിലെ പോലെ ഇനിയും അഭിരാമി മാര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംജാതമാകുമെന്ന് കേരള ബാങ്ക് വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഓഫീസിലേക്ക് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി. മെമ്പറും യു.ഡി.എഫ്.കണ്‍വീനറുമായ കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും വന്യമൃഗശല്യവും നിത്യസംഭവമായി കര്‍ഷകജനതയുടെ ജീവിതം നരകതുല്യമാകുമ്പോള്‍ സര്‍ഫാസി കരിനിയമത്തിന്റെ കരാള ഹസ്തം കര്‍ഷകന്റെ ജീവനെടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും 'പിന്‍വാതിലിലൂടെ സുരക്ഷ ഉറപ്പാക്കുന്ന തിരക്കിലാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി മെംബര്‍ കെ.എല്‍.പൗലോസ് പറഞ്ഞു.വയനാട് മെഡിക്കല്‍ കോളേജ് ജില്ലയുടെ മദ്ധ്യഭാഗത്ത് ചന്ദ്ര പ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ദാനമായി തന്ന ഉമ്മന്‍ ചാണ്ടി ശിലയിട്ട സ്ഥലത്ത് തന്നെ വേണമെന്നത് യു ഡി എഫ് ന്റെയും കോണ്‍ഗ്രസ്സിന്റെയും നയനിലയാണെന്നും കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.ജില്ലാ കര്‍ഷക കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.എന്‍.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ പി. എം.ബെന്നി, വി.ടി. ജോസ്, സാജു ഐക്കരക്കുന്ന്, ഒ.വി.റോയി, വി.വി.രാജു ,ടി.വിജയന്‍, കെ.ജെ.ജോണ്‍, ഇ.ജോണ്‍സണ്‍, സെബാസ്‌റ്യന്‍ കല്‍പ്പറ്റ വി,.അബ്രഹാം മാസ്റ്റര്‍, റീ ന ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.



Leave a Reply