June 5, 2023

ജില്ലാ ലോട്ടറി ഓഫീസിലെ അതിക്രമത്തില്‍ നടപടി എടുക്കുക: എന്‍.ഡി.അപ്പച്ചന്‍

0
IMG-20221118-WA00632.jpg
 കല്‍പ്പറ്റ : കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ലോട്ടറി ഓഫീസില്‍ സമരത്തിന്റെ മറവില്‍ ഭരണ സ്വാധീനമുപയോഗിച്ച് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയവര്‍ക്കെതിരെ ലോട്ടറി വകുപ്പോ, കേസെടുത്ത കല്‍പ്പറ്റ പോലീസോ നടപടിക്ക് തയ്യാറാകുന്നില്ല. കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസ്സോസിയേഷന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്റെ നേതൃത്വത്തില്‍ലോട്ടറി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി സി സി പ്രസിഡന്റ് എന്‍ ഡി. അപ്പച്ചന്‍ എക്‌സ് എം എല്‍ എ. സംസ്ഥാന ലോട്ടറിയെ മാഫിയവല്‍ക്കരിക്കുന്ന തരത്തില്‍ അച്ചടിക്കുന്ന ടിക്കറ്റുകളില്‍ 75% ത്തിന് മുകളില്‍ വന്‍കിട ഏജന്റ്മാര്‍ക്ക് നല്‍കുന്നനടപടികള്‍ക്കെതിരെയും, വില്‍പ്പനക്കാരുടെ കമ്മീഷന്‍ കുറയ്ക്കാനുള്ള നടപടികളും അടിയന്തരമായി അവസാനിപ്പിക്കുകയും, സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. ഞായറാഴ്ച്ച നറുക്കടുപ്പ് ഒഴിവാക്കുകയും 50 രൂപ ടിക്കറ്റ് നിര്‍ത്തലാക്കുകയും, ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഐ എന്‍ ടി യു സി ധര്‍ണ്ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് പി. കെ. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലജീവ് വിജയന്‍ , കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ, യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.എന്‍.എ.അമീര്‍ ,കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി, രാജേന്ദ്രന്‍ കെ.കെ, സലീം കാരാടന്‍, കെ. രാഘവന്‍ വൈത്തിരി, പി. വിന്‍സെന്റ്‌കൊറിയ, എന്‍.ബെല്‍സര്‍ മേപ്പാടി, എ. സുന്ദരി ചേനമല , കെ മണികണ്ഠന്‍ , എന്‍. ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *