April 24, 2024

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; വയനാട് ഒന്നാം സ്ഥാനത്ത് : വ്യവസായ മന്ത്രി പി.രാജീവ് നാളെ ആദ്യമായി ജില്ലയിലെത്തും

0
Img 20221120 Wa00162.jpg
കൽപ്പറ്റ: വയനാട്ജില്ലയില്‍ സംരംഭങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി നവംബര്‍ 21 ന് വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയെ തുടര്‍ന്ന് കൽപ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ച് ഉച്ചക്ക് ശേഷം 1.30 മുതല്‍ ജില്ലാതല നിക്ഷേപക സംഗമം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ മാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സെഷനുകളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496923262, 9446001655, 9495240450, 9447340506, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സംസ്ഥാന സര്‍ക്കാര്‍ 2022-23 വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്ന വേളയില്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭം ആരംഭിക്കാനാണ് വ്യവസായ- വാണിജ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 3687 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ജില്ലയില്‍ ഇതിനകം 2684 യൂണിറ്റുകള്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിന്റെ 73 ശതമാനമാണിത്. സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനത്താണ്.
161.37 കോടിയുടെ നിക്ഷേപവും 5683 തൊഴിലവസരങ്ങളും ഇക്കാലയളവില്‍ സൃഷ്ടിക്കാനും സാധിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളും വെളളമുണ്ട, വൈത്തിരി ഗ്രാമപഞ്ചായത്തുകളും നൂറ് ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. വെളളപ്പൊക്കങ്ങളും കോവിഡും തീര്‍ത്ത പ്രതിസന്ധികളും ജില്ലയുടെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും അതിജീവിച്ചാണ് സംരംഭക മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞത്. അടച്ച് പൂട്ടിയ നിരവധി യൂണിറ്റുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുളള ശ്രമങ്ങളും വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *