പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മാനന്തവാടി :യവനാര്‍കുളം ഒരപ്പ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാനന്തവാടി യവനാർകുളം കുടത്തുംമുല വെള്ളൻ്റെയും വിമലയുടെയും മകൻ വിവേക് (33) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയ്യാലക്കണ്ടി കടവിൽ മൃതദേഹം പൊന്തുകയായിരുന്നു.
വെള്ളിയാഴ്ച്ച പുലർച്ചെയാണ് വിവേകിനെ കാണതായത്. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഒരപ്പ് പുഴയുടെ കരയിൽ ടോർച്ച് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പുഴയിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്നും വാളാട് റെസ്ക്യു ടീമംഗങ്ങളടക്കമുള്ളവർ പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.



Leave a Reply