പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

കല്‍പ്പറ്റ :ഫൊറോന വികാരിയും ഡി പോള്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു പെരിയപ്പുറത്തിന്റെ പൗരോഹിത്യ രജത ജൂബിലി ഇടവക സമൂഹം സമുചിതമായി ആഘോഷിച്ചു. കല്‍പ്പറ്റ സെന്റ് വിന്‍സന്റ് ഫൊറോന ദേവാലയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മാണ്ടിയ രൂപത പ്രോകുറേറ്റര്‍ ഫാദര്‍ സജി പരിയപ്പനാല്‍ നിർവഹിച്ചു . ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് കാട്ടിക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക വികാരി ഫാ. സജി കൊച്ചു പാറക്കല്‍ വചന സന്ദേശം നല്‍കി. ഫാദര്‍ ജോഷി പെരിയപ്പുറം ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. അനുമോദന യോഗത്തില്‍ ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജോസഫ് കെ വി ചെയര്‍മാന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ക്രിസ്റ്റീന, ഷാജന്‍ വയലുങ്കല്‍, സജി വട്ടക്കാട്ടുമുകളെല്‍, കുമാരി ബിബില്‍ഡ മരിയ, ഗ്രേസ് ആന്റണി നടക്കല്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply