സബ് ജില്ല നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം ആൻസ്റ്റ്യൻ. കെ ഷജിലിന്

പുൽപ്പള്ളി : വടുവൻച്ചാലിൽ വെച്ച് നടന്ന സബ് ജില്ല നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം ആൻസ്റ്റ്യൻ കെ. ഷജിൽ നേടി.പുൽപ്പള്ളി സെന്റ് : ജോർജ് എൽ. പി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആൻസ്റ്റ്യൻ.സുകു കണ്ടാമലയാണ് ആൻസ്റ്റ്യന്റെ നൃത്ത അധ്യാപകൻ .പുൽപ്പള്ളി കാപ്പിക്കുന്ന് കുരിശുവിളയിൽ ഷജിൽ കെ. സെബാസ്റ്റ്യന്റെ യും ജിനി ഷജിലിന്റെ യും മകനാണ് ആൻസ്റ്റ്യൻ.
ചെറുപ്പം മുതൽ നൃത്തത്തിൽ മികവ് പുലർത്തിയിരുന്നു ആൻസ്റ്റ്യൻ. നിരവധി വേദികളിൽ നൃത്തത്തിന് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.വിദ്യാർത്ഥിനിയായ അനിൽഡയാണ് ആൻ സ്റ്റ്യന്റെ സഹോദരി.



Leave a Reply