കായിക കിരീടം ചൂടിയ കാട്ടിക്കുളത്തിന്റെ താരങ്ങൾക്ക് സ്വീകരണം നൽകിതിരുനെല്ലി പഞ്ചായത്ത് പൗരാവലി

കാട്ടിക്കുളം : ആറാം തവണയും ജില്ലാ കായിക കിരീടം കരസ്ഥമാക്കിയ കാട്ടിക്കുളത്തെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി തിരുനെല്ലി ഗ്രാമപഞ്ചായത്ത്. കായിക പരിശീലകരായപി ജി ഗിരീഷ്,വി എം സജി, പി ടി എ പ്രസിഡന്റ് മണിരാജ് എന്നിവരെ പൊന്നാട അണിയിച്ചു. കായിക പ്രതിഭകളെ അനുമോദിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീല അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരീന്ദ്രൻ, എം കെ രാധാകൃഷ്ണൻ, കെ സിജിത്ത്, പ്രഭാകരൻ, സ്കൂൾ വികസന സമിതി കൺവീനർ ടി സി ജോസഫ്, പി ടി എ പ്രതിനിധി മുജീബ് പള്ളത്ത് പ്രിൻസിപ്പൽ നിർമല കെ ഒ പ്രധാന അദ്ധ്യാപിക ബീന വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply