അഖില കേരള സെവൻസ് ഫുട്ബോൾ:വയനാടിന് മൂന്നാം സ്ഥാനം

കൽപ്പറ്റ :വളാഞ്ചേരിയിൽ നടന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വയനാട് ജില്ലക്ക് മൂന്നാം സ്ഥാനം ലഭിച്ചു.സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ടൂർണമെന്റിൽ മീനങ്ങാടി ഫുട്ബോൾ അക്കാദമിയാണ് വയനാടിന് വേണ്ടി അണി നിരന്നത്. പാലക്കാട് കോഴിക്കോട് ജില്ലകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും സമ്മാനത്തുകയും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ
പി എം ഷബീർ അലിയിൽ വയനാട് ടീം ഏറ്റുവാങ്ങി.



Leave a Reply