യു ഡി.എഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി

കല്‍പ്പറ്റ :യു ഡി.എഫ്. വയനാട് ജില്ലാ കണ്‍വീനറായി നിയമിതനായ കെ.പി.സി.സി. മെബര്‍ കെ.കെ. വിശ്വനാഥന്‍ മാസ്റ്ററെ കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. വയനാട് മെഡിക്ക കോളേജ് മടക്കിമലയില്‍ ചന്ദ്ര പ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് ദാനമായി തന്ന ബഹു: മുന്‍ മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിനായി ശിലയിട്ട ഭൂമിയില്‍ തന്നെ നിര്‍മ്മാണം നടത്തണമെന്നും അത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നയനിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. മെമ്പര്‍ കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എന്‍.ശശീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. പി.എം. ബെന്നി, ബൈജു യാക്കോ , വി.റ്റി.തോമസ്, വി.വി.നാരായണവാര്യര്‍ , ടോമി തേക്കുമല, വി.ഡി. ജോസ് , സാജു ഐക്കരക്കുന്ന്, ഒ വി.റോയി , വി.വി.രാജ , വിജയന്‍ തോപ്രാംകുടി , കെ.ജെ.ജോണ്‍, ജോണ്‍സണ്‍ ഇലവുങ്കല്‍, സെബാസ്റ്റ്യന്‍ കല്‍പറ്റ, വിന്‍സെന്റ് തവിഞ്ഞാല്‍, അബഹാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply