1500 പാക്കറ്റ് നിരോധിത പുകയില ബത്തേരിയിൽ നിന്നും പിടികൂടി

ബത്തേരി :വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിട്ടിൽ സൂക്ഷിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ ബത്തേരി എക്സൈസ് സംഘം പിടികൂടി .ബത്തേരി സ്വദേശി നിർജാസ് (29) കുഴിപ്പറമ്പത്ത് വീട് പള്ളി കണ്ടി എന്നവരെയാണ് പിടികൂടിയത്. ബത്തേരി റെയ്ഞ്ച് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ബി ബാബുരാജ്, പ്രിവൻ്റീവ് ഓഫീസർ സി. കെ ഷാജി ,സി വി ൽ എക്സൈ ഓഫീസർ ശിവൻ. ഇ. ബി വനിത സിവിൽ എക്സൈസ് ഓഫിസർ അഖില എം പി എക്സൈസ് ഡ്രൈവർ, അൻവർ സാദത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



Leave a Reply