നിർബന്ധിത ബയോമെട്രിക് പുതുക്കാൻ സൗജന്യ സേവനം
കൽപ്പറ്റ: കുട്ടികൾക്ക് അഞ്ച് വയസിലും 15 വയസിലും നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങളിലും സെപ്റ്റംബർ വരെ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് സ്റ്റേറ്റ് ഐ.ടി മിഷൻ അറിയിച്ചു. പൂജ്യം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ച് എന്റോൾ ചെയ്യാം. ഇവർക്ക് വിരലടയാളമോ കൃഷ്ണമണി രേഖയോ ആവശ്യമില്ല, ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഭാവിയിൽ തടസമില്ലാതെ വിവിധ സേവനങ്ങൾ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻ ആധാർ എടുക്കണം.
ബയോമെട്രിക്സ് കൃത്യസമയത്ത് പുതുക്കാതിരുന്നാൽ ആധാർ കാർഡുകൾ താത്ക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പുകൾ, സ്കൂൾ/കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയിൽ പേര് ചേർക്കൽ, നീറ്റ്, ജെ.ഇ.ഇ, കിം തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്റ്റർ ചെയ്യാൻ ആധാർ വിവരങ്ങൾ പുതുക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഒ ടി പി അത്യാവശ്യമായതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
പുതിയതായി ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലൂടെയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സിറ്റിസൺ കോൾ സെന്റർ- 180042511800 / 04712335523 , കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ ആധാർ സെക്ഷൻ -04712525442), uidhelpdesk@kerala.gov.in ൽ




Leave a Reply