November 8, 2026

ജെൽജി അംഗങ്ങൾക്കായി അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് സംഘടിപ്പിച്ചു

0
WhatsApp Image 2026-09-20 at 1.01.47 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് സിഡിഎസ്സിന്റെ നേതൃത്വത്തിൽ ജെൽജി അംഗങ്ങൾക്ക് അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ സെക്കീന എം അധ്യക്ഷത വഹിച്ചു.

പത്താം വാർഡ് മെമ്പർ മമ്മൂട്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജൈവകൃഷിരീതിയെക്കുറിച്ചും ജൈവവളപ്രയോഗങ്ങളെക്കുറിച്ചും കീട നിയന്ത്രണങ്ങളെ പറ്റിയും ഫീൽഡ് ഓഫീസറായ ശിവദാസൻ ക്ലാസ് എടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ സ്വാഗതവും അഗ്രി സി ആർ പി നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *