March 22, 2023

ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ് വിതരണം തുടങ്ങി

IMG_20221127_172620.jpg
മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി  ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ്  തൃശ്ശിലേരി കെ.എസ്.എസിൽ  സംഘടിപ്പിച്ച ചടങ്ങിൽ വിതരണം ചെയ്തു. ഉൽപാദനചെലവ് വർദ്ധന മൂലം ദുരിതത്തിലായ ക്ഷീരകർഷകർക്ക് ആശ്വാസമായാണ് ലിറ്ററിന് നാല് രൂപ വീതം സർക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും ഉൽപാദന ബോണസ് അനുവദിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫീസർ എൻ.എസ് ശ്രീലേഖ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ജയഭാരതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ടി വത്സല കുമാരി, കെ.വി വിജോൾ, ജോയ്സി ഷാജു, പി. കല്ലാണി, പി. ചന്ദ്രൻ, സൽമ മോയിൻ, അബ്ദുൾ അസീസ്, ബി.എം വിമല, ഇന്ദിര പ്രേമചന്ദ്രൻ, പി.കെ അമീൻ, വി. ബാലൻ, രമ്യ താരേഷ്, എം.കെ രാധാകൃഷ്ണൻ, തൃശ്ശിലേരി കെ.എസ്.എസ് പ്രസിഡൻ്റ് വി.വി രാമകൃഷ്ണൻ, സെക്രട്ടറി ജോയ്സ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news