കഴിഞ്ഞ ദിവസം കാണാതായ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി

പേരിയ : കാണാതായ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം 12.30 ഓടെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതിന് ശേഷമായിരുന്നു കഴിഞ്ഞ ദിവസം കാണാതായത്. ഏരിയ 35 ഫോറസ്റ്റ് ഭാഗത്ത് വൃദ്ധ ദമ്പതികളായ രണ്ടു പേർ കാട്ടിലേക്ക് കയറിപ്പോകുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പോലീസും പ്രദേശവാസികളും ചേർന്ന് 35 ഫോറസ്റ്റ് ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല.ഇന്ന് വെളുപ്പിന് പേരിയ 35 നും ഇച്ചിപ്പൊയിൽ ഭാഗത്തിനും ഇടയിൽ ഫോറസ്റ്റ് ഭാഗത്താണ് വൃദ്ധ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. നാട്ടുകാരുടെയും പോലീസിന്റെയും ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടയിലാണ് മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്.




Leave a Reply