March 25, 2023

മാനന്തവാടി ബ്ലോക്ക് കേരളോത്സവം സമാപിച്ചു

IMG_20221128_190724.jpg
മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. തവിഞ്ഞാല്‍, എടവക പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാട്ടിക്കുളത്ത് നടന്ന സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, വെളളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാ കൃഷ്ണന്‍, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി  വത്സല കുമാരി, ജനപ്രതിനിധികളായ എ.എന്‍ സുശീല, കെ. വിജയന്‍, ലിസ്സി ജോണി, കെ.വി. വിജോള്‍, പി. കല്യാണി, ജോയ്‌സി ഷാജു,  പി. ചന്ദ്രന്‍, പി.കെ.അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, സല്‍മാ മോയിന്‍, രമ്യ താരേഷ്, ബി.എം. വിമല, വി. ബാലന്‍, അബ്ദുള്‍ അസീസ്, എന്നിവര്‍ സംസാരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ഷബീര്‍ അലി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *