September 18, 2026

മാളുകളിലും തിയേറ്ററുകളിലും പരിശോധ നടത്തി

0
IMG_20260917_200639
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരിയിലെ മാളുകള്‍, തിയേറ്ററുകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.എസ് പ്രവീണിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥലങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മാളുകളിലും മള്‍ട്ടി പ്ലസ് തിയറ്ററുകളിലും കുപ്പിവെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും അമിത വില ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്‍.കെ രേഷ്മ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്റ്റിങ് അസിസ്റ്റന്റ് റിനീഷ്, റേഷന്‍ിങ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് ബി.പത്മനാഭന്‍, അനൂപ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *