ജെ.എസ്.ഒ.വൈ.എ പുൽപ്പള്ളി മേഖലാ കലോത്സവം: സെൻ്റ് ജോർജ്ജ് പുൽപ്പള്ളി ചാമ്പ്യന്മാർ
പുൽപ്പള്ളി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ പുൽപ്പള്ളി മേഖലാ കലോത്സവം പട്ടാണികൂപ്പ് സെൻ്റ് മേരീസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. മത്സരങ്ങളിൽ സെൻ്റ് ജോർജ്ജ് പുൽപ്പള്ളി ഒന്നാം സ്ഥാനവും, മാർ ബേസിൽ ചീയമ്പം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവത്തിൻ്റെ സമാപന സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം മുനീർ ആച്ചിക്കുളം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. മനീഷ് പുല്യാട്ടേൽ, ഫാ. ഷിനോജ് പുന്നശ്ശേരിൽ, മേഖല പ്രസിഡൻ്റ് ഫാ. അനൂപ് ചാത്തനാട്ടുകുടി, സെക്രട്ടറി ടോംസ് എൽദോസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply