കാലത്തിന് മുന്‍പേ സഞ്ചരിച്ച വിപ്ലവകാരിയും യോദ്ധാവുമായിരുന്നു പഴശ്ശിയെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ ആരീഫ് മുഹമദ് ഖാന്‍

വള്ളിയൂര്‍ക്കാവ് : കാലത്തിന് മുന്‍പേ സഞ്ചരിച്ച വിപ്ലവകാരിയും യോദ്ധാവുമായിരുന്നു പഴശ്ശിയെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ ആരീഫ് മുഹമദ് ഖാന്‍ ആസാദി കാ അമൃത മഹോത്സവ സമിതിയും, പേരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനവാസി ആശ്രമം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ നടന്ന പഴശ്ശി സ്മൃതി ദിനാചരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാത്രന്ത്ര്യത്തിന്റെ ദേശാഭിമാനിമാനികളെ സ്മരിക്കുന്നതോടൊപ്പം ജനോപകാരപ്രദമായ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
പഴശ്ശിയുടെ യുദ്ധവീര്യവും ദേശാഭിമാനവും എന്നും നമുക്ക് മാതൃകയും പ്രചോദനവുമാണ്. ബ്രിട്ടീഷ് ആധിപത്യം ചെറുക്കാന്‍ മലബാറില്‍ നടന്ന പോരാട്ടം അതിന്റെ തെളിവാണ്. ധര്‍മ്മമാണ് ഒരു രാജാവിനെ നയികേണ്ടത് എന്ന് പഴശ്ശി നമ്മെ പഠിപ്പിച്ചു. ധര്‍മ്മം പാലിക്കുന്ന രാജാവ് അനീതി അനുവദിക്കില്ല അതിനാല്‍ ജനവിരുദ്ധമായ ബ്രിട്ടീഷ് നയങ്ങള്‍ക്കെതിരെ അദ്ദേഹം പൊരുതി. മാനന്തവാടിയിലെ അമ്യത് മഹോത്സവം പഴശ്ശിയോടുള്ള ആദരവാണെന്നും പോരാട്ടത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കുക നമ്മുടെ കടമായാണെന്നും ഈ കടമ നിര്‍വ്വഹിക്കാന്‍ എല്ലാവര്‍ക്കും സാധികട്ടെയെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമദ് ഖാന്‍ പറഞ്ഞു
നാല് മണിക്ക് പ്രധാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ താലപ്പൊലിയുടെ അകമ്പടിയോടെയാണ് സംഘാടക സമിതി സ്വീകരിച്ചത്. ദേശീയഗാനത്തോടെ ആരംഭിച്ച സ്മൃതി സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പത്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവ് അധ്യക്ഷത വഹിച്ചു. പ്രജ്ഞ പ്രവാഹ് ദേശീയ സയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആസാദി കാ അമൃത മഹോത്സവ് സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.കെ. സന്തോഷ്‌കുമാര്‍ നന്ദി രേഖപ്പെടുത്തി. വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍ ഈശ്വരന്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ അഡൈ്വസര്‍ എസ്.സി. ബര്‍മ്മന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ പുല്‍വാമ ഭീകര ആക്രണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ പത്‌നി ബി. ഷീന, വനവാസി വിഭാഗത്തില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ കെ.പി. നിധീഷ് കുമാര്‍, പഴശ്ശി സ്മരണിക ഗീതം രചയിതാവ് വിജയന്‍ കൂവണ എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പത്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവ് ഗവര്‍ണര്‍ക്ക് വള്ളിയൂര്‍ അമ്മയുടെ ശില്‍പ്പോപഹാരം സമര്‍പ്പിച്ചു. എ. അനില്‍ കുമാര്‍ തയാറാക്കിയ ഗവര്‍ണറുടെ ഛായാ ചിത്രം പി.എന്‍ ഈശ്വരന്‍ ഗവര്‍ണര്‍ക്ക് നല്‍കി. കൂടാതെ വള്ളിയൂര്‍ക്കാവ് ദേവസ്വത്തിന്റെ നക്ഷത്ര വനം പദ്ധതിയും ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപിക്ക് വൃക്ഷതൈ നല്‍കി കൊണ്ട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. കാളിക്കൊല്ലി അരുണ്‍കുമാര്‍ തയാറിക്കിയ നെല്‍കൂട് കെ.സി. പൈതല്‍ ചടങ്ങില്‍ ഗവര്‍ണര്‍ക്ക് കൈമാറി.



Leave a Reply