ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കൽപ്പറ്റ : മനുഷ്യാവകാശ വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. റെനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനുപമ വിബിന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്മണ്യന്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശാന്ത ബാലകൃഷ്ണന്‍, സ്‌നേഹിതാ സര്‍വീസ് പ്രൊവൈഡര്‍ കെ.ജി ബീന, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.കമല തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply