സ്കൂൾ കെട്ടിട ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

പിണങ്ങോട് : ജി.യു.പി സ്കൂൾ പിണങ്ങോടിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നിർമിച്ച രണ്ട് കോടിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഡിസംബർ 27ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. നവീകരിച്ച പ്രീ പ്രൈമറിയുടെയും പുതിയ പാചകപ്പുരയുടെയും ഉദ്ഘാടനവും നടക്കും. ടി.സിദ്ദിഖ് എം.എൽ.എ, മുൻ എം.എൽ.എ സി. കെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പൊഴുതന പഞ്ചായത്ത് പ്രസിഡന്‍റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് കെ. ജറീഷ് അധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ. രേണുക മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ സി. മമ്മി മുഖ്യപ്രഭാഷണം നടത്തി. വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി നാസർ, കെ .മുസ്തഫ മാസ്റ്റർ, എം.പി. ഷീന എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. അബ്ദുറഹീം നന്ദിയും പറഞ്ഞു.



Leave a Reply