March 31, 2023

ബഫർസോൺ: പുൽപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

IMG-20221223-WA00242.jpg
പുൽപ്പള്ളി :അത്യപൂർവമായി മാത്രം ഉയർന്ന വരാറുള്ള വിധത്തിൽ സംസ്ഥാനത്താകമാനം സർക്കാരിനെതിരെ ജന രോഷമുയർന്നതിൻ്റെ ഫലമായിട്ടാണ് ബഫർ സോൺ വിഷയത്തിൽ മയപ്പെട്ട പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തിയതെന്ന് കെ.പി.സി.സി.എക്സി.മെമ്പർ കെ.എൽ.പൗലോസ് അഭിപ്രായപ്പെട്ടു. പക്ഷേ ഇപ്പോഴും ജനങ്ങളാകമാനം ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. പുല്പള്ളി മണ്ഡലം കോൺ. കമ്മറ്റി റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനവാസ കേന്ദ്രങ്ങളൂം കൃഷിയിടങ്ങളും പൂർണ്ണമായി ബഫർ സോണിൽ നിന്നും ഒഴിവാക്കുയാണ് സർക്കാരിൻ്റെ തീരുമാനമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. എന്നാൽ ആറ്  മാസം മുമ്പ് സുപ്രിം കോടതി ഒരു കിലോമീറ്റർ ബിഫർ സോൺ പ്രഖ്യാപിക്കുകയും ഇളവുകൾ വേണ്ട സാഹചര്യങ്ങളുണ്ടെങ്കിൽ അത് കൃത്യമായ പഠനരേഖകൾ സഹിതം6 മാസത്തിനുള്ളിൽ സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ സമീപിച്ചാൽ ഇളവ് അനുവദിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ ഉണ്ടായിരുന്നു' എന്നിട്ട് ഈ 6 മാസം സർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചത്? ഒരു ഉപഗ്രഹ സർവ്വേ നടത്തി അവ്യക്തമായ ഒരു ഭൂപടമുണ്ടാക്കി അതു രഹസ്യമാക്കി വെച്ചു.ആ ഭൂപട രേഖ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നപ്പോൾ സംസ്ഥാനത്താകമാനം വൻ പ്രക്ഷോഭങ്ങൾ അരങ്ങേറി. പ്രക്ഷോഭങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഈ രേഖ തന്നെയായിരുന്നേനെ സുപ്രീം കോടതിക്ക് നൽകുക.എന്നാലിപ്പോൾ വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പ് തയാറാക്കിയ മറ്റൊരു ഭൂപടം പ്രസദ്ധീകരിച് അതിൽ പരാതിയുള്ളവർക്ക് നൽകാമെന്ന് പറയുന്നു.ബഫർ സോൺ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥതയുള്ള സമീപനമാണുള്ളതെങ്കിൽ സുപ്രീം കോടതി ഉത്തരവ് വന്നയുടൻ റവന്യൂ- തദ്ദേശവകുപ്പുകളുടെ സഹകരണത്തോടെ മാനുവൽ സർവേ നടത്തി ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും പൂർണ്ണമായി ഒഴിവാക്കുന്ന രേഖ തയ്യാറാക്കി സൂപ്രീം കോടതിക്ക് സമർപ്പിക്കാമായിരുന്നല്ലോ? അതിനു പകരം അവ്യക്തമായ രണ്ട് ഭൂപടങ്ങൾ പ്രസിദ്ധപ്പെടൂത്തി തിരക്കിട്ട് പരാതികൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശ്രമിക്കുന്നത് സർക്കാരിൻ്റെ കെടുകുര്യസ്ഥതക്ക് തെളിവാണ്.:: അങ്ങിനെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സുതാര്യമായി നടത്തിയ ഫീൽഡ് സർവേയുടേയുടെ ഫലമായുണ്ടാക്കിയ റിപ്പോർട്ടും രേഖകളുമാണ് ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിലും കേന്ദ്ര ഹരിത ട്രിബ്യുണ്ട ലിലും സമർപ്പിച്ച് ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും പൂർണ്ണമായും ബഫർ സോണിൽ നിന്നം ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഇപ്പോഴും കൃഷിയിടങ്ങളിൽ നിന്നും ള്ള രഹസ്യ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.ഒരു വൻ വളർത്തുന്ന കോഴി.ആട്, പശു, പന്നി എന്നിവക്ക് അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ അയൽവാസി അവൻ്റെ അതിർത്തിയിൽ കുറേ സ്ഥലം ഒഴിച്ചിടണമെന്ന് പറയുന്ന പോലെ അസംബന്ധമാണ് വനത്തേയും വന്യമൃഗങ്ങളേയും സംരക്ഷിക്കാൻ കർഷകർ അവരുടെ കൃഷിഭൂമി വിട്ടു നൽകണമെന്ന് പറയുന്നത്. വനത്തിനകത്ത് വിവിധ സോണുകൾ തിരിച്ച് വനവും വന്യജീവികളേയും സംരക്ഷിക്കുകയാണ് വേണ്ടത്. പകരം വനത്തോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളെ ബഫർ സോണുകളാക്കി തുടർന്നുണ്ടാകുന്ന വന്യമൃഗശല്യം കൊണ്ട് കർഷകർ പൊറുതിമുട്ടുമ്പോൾ റീ ബിൽഡ് കേരള എന്ന ഓമനപ്പേരിട്ട് കർഷകരെ അഞ്ച് ഏക്കർ വരെയുള്ള കൃഷിഭൂമിക്ക് 15 ലക്ഷം രൂപ കൊടുത്ത് ഇറക്കിവിട്ട് കൃഷിഭൂമി വനമാക്കുന്ന ഗൂഢപദ്ധതിയാണ് ഇവിടെ നടക്കുന്നത്- അതിനെ ജീവൻ കൊടുത്തും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട് അതുകൊണ്ട് ബഫർ സോൺ വിഷയത്തിൽ അവ്യക്തതകൾ എല്ലാം ഒഴിവാക്കി കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണ്ണമായി സംരക്ഷിക്കാനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിച്ചേ മതിയാവൂ.എന്നും പൗലോസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് വി.എം.പൗലോസ് അധ്യക്ഷത വഹിച്ചു. ഡി സി സിക്രട്ടറി എൻ.യു. ഉലഹന്നാൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാർ, സിജു പൗലോസ് സി പി കുര്യാക്കോസ്, സി പി ജോയി lജോണി പരത്തിനാൽ, എം.ടി.കരുണാകരൻ, ശോഭന സുകു, ടി.പി.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *