March 29, 2024

മുണ്ടേരി സ്കൂൾ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ലഹരി വിരുദ്ധ സന്ദേശ യാത്രയുമായി രാഹുൽ ഗാന്ധി എം പിയെ സന്ദർശിച്ചു

0
Img 20230103 Wa00102.jpg
കൽപ്പറ്റ :കൽപറ്റ മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് മുതൽ പഞ്ചാബ് വാഗാ അതിർത്തി വരെ നടത്തുന്ന സന്ദേശ പ്രചരണത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയെ കേഡറ്റുകൾ വയനാട് എം.പി രാഹുൽ ഗാന്ധിയെ സ്വവസതിയിൽ സന്ദർശിച്ചു. കേഡറ്റുകളുമായി നടത്തിയ സംഭാഷണത്തിൽ യാത്രയെ കുറിച്ചും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് കേഡറ്റുകളുമായി വിശദമായ സംവാദവും രാഹുൽ ഗാന്ധി എം പി നടത്തി. ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലഘുലേഖകളും , സ്റ്റിക്കറുകളും സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ രാഹുൽ ഗാന്ധിയ്ക്ക് കൈമാറി. കേഡറ്റുകൾക്കും അധ്യാപകർക്കും ശീതളപാനീയങ്ങളും ലഘു ഭക്ഷണവും ചോക്ലേറ്റും ഒരുക്കി അദ്ദേഹം നൽകിയ സ്വീകരണം ഏവർക്കും ഹൃദ്യമായ അനുഭവമായിരുന്നു.
ചിന്തകളിൽ നന്മ നിറയ്ക്കാം…. സത്യസന്ധത ശീലമാക്കാം….
 പറയാം ഇല്ല ലഹരി
 എന്ന സന്ദേശം ഉയർത്തി മുണ്ടേരി കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സമൂഹ മനസാക്ഷിയെ ഉണർത്തി ഡിസംബർ 26 ന് വയനാട് കൽപ്പറ്റയിൽ നിന്ന് പഞ്ചാബ് വാഗാ അതിർത്തിയിലേക്ക് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്രയുടെ ഭാഗമായി ഡൽഹിയിലെത്തിയ 52 അംഗ യാത്രാ സംഘത്തിൽ 41 കേഡറ്റുകളും 11 എസ്കോർട്ടിംഗ് സ്റ്റാഫും ഉൾപ്പെടുന്നു. യാത്രയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ, ഫ്ളാഷ് മോബ്, സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചും ലഘുലേഖകൾ വിതരണം ചെയ്തും സ്റ്റിക്കറുകൾ പതിപ്പിച്ചും വയനാട് മുതൽ വാഗാ അതിർത്തി വരെ യാത്ര മുന്നോട്ടു പോകും. 2022 ഡിസംബർ 26-ന് ആരംഭിച്ച യാത്ര 2023 ജനുവരി 3 ന് അവസാനിക്കും.
 യാത്രയ്ക്ക്‌ എല്ലാവിധ ആശംസകളും നേർന്നാണ് എം പി ടീമംഗങ്ങളെ യാത്രയാക്കിയത്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *