April 25, 2024

മൂന്ന് അധികാരകേന്ദ്രവും കൈകോർത്തു;കുണ്ടറകൊല്ലി റോഡിന് ശാപമോക്ഷം

0
Img 20230103 Wa00112.jpg
കണ്ടത്തുവയൽ:  മാനന്തവാടി
എം.എൽ.എയും വയനാട് ജില്ലാ പഞ്ചായത്തും വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി ഫണ്ട് വെച്ചതോടെ പ്രളയ കാലത്ത് പാടെ തകർന്ന പൂരിഞ്ഞി കുണ്ടറകൊല്ലി റോഡിന് ശാപമോക്ഷം ലഭിച്ചു. ഗ്രാമപഞ്ചായത്ത് 13 ലക്ഷവും ,ജില്ലാ പഞ്ചായത്ത് 10 ലക്ഷവും ,എംഎൽഎ 20 ലക്ഷവുമാണ് ഫണ്ട് അനുവദിച്ചിരുന്നത്.
റോഡ് ഉദ്‌ഘാടനം 
ഒ.ആർ കേളു എം.എൽ.എ നിർവഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ അസീസ്,തോമാസ് പൈനാടത്ത്,ആസൂത്രണ സമിതി അംഗം എം.മുരളീധരൻ,എച്ച്‌.അസീസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *